വത്തിക്കാന്‍ സിറ്റി: സ്‌നേഹത്തിന്റെ സര്‍ഗ്ഗശക്തിയാല്‍ ചിന്തയും മനസ്സും കൊണ്ട് അകലങ്ങളിലേക്ക് സഞ്ചരിക്കാന്‍ നമുക്ക് കഴിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയുടെ ദേശീയ ടെലിവിഷനിലൂടെ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
കോവിഡ് 19 നെ തുടര്‍ന്ന് വീടുകളില്‍ കഴിയുന്ന ഇറ്റലിക്കാര്‍ക്കായി നല്കിയതായിരുന്നു സന്ദേശം. ഈസാഹചര്യത്തില്‍ താന്‍ ഓരോ വീടുകളിലേക്കും വ്യത്യസ്തമായ രീതിയില്‍ കടന്നുവരികയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പാപ്പായുടെ സന്ദേശം.
നമ്മുടെ നഗരങ്ങളുടെ നിശ്ശബ്ദതയില്‍ പെസഹായുടെ സുവിശേഷം മുഴങ്ങുമെന്നും യേശുവില്‍ ജീവന്‍ മരണത്തെ ജയിച്ചു എന്ന പെസഹാവിശ്വാസം നമ്മുടെ പ്രത്യാശയെ പോഷിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു. താന്‍ അവരുടെ അരികെയുണ്ടെന്നും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ഓര്‍മ്മിപ്പി്ക്കാനും പാപ്പ മറന്നില്ല.