200 ദിനങ്ങള്‍ ജയിലില്‍ പിന്നിട്ട ഫാ. സ്റ്റാന്‍സ്വാമി സഹപ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തുകള്‍ ചര്‍ച്ചയാകുന്നു

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ഈശോസഭാ വൈദികനായ ഫാ. സ്റ്റാന്‍സ്വാമി സഹപ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്ത് ചര്‍ച്ചയാകുന്നു. 13 അടി നീളവും എട്ട് അടി വീതിയുമുള്ള തടവുമുറിയിലാണ് താന്‍ ആദ്യം കഴിഞ്ഞിരുന്നതെന്നും പിന്നീട് ആ മുറിയിലേക്ക് രണ്ടു സഹതടവുകാര്‍ കൂടി എത്തിയെന്നും സ്റ്റാന്‍ സ്വാമി ഒരു കത്തില്‍ പറയുന്നു.

ദിവസങ്ങള്‍ എണ്ണിയാണ് ജയിലില്‍ കഴിയുന്നത്. എന്തിനാണ് തങ്ങളെ ജയിലില്‍ അടച്ചിരിക്കുന്നത് എന്നുപോലും കൃത്യമായി അറിയാത്ത സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള നിരപരാധികളാണ് ജയിലില്‍ കൂടുതലും ഉള്ളത്. അദ്ദേഹം പറയുന്നു.

തനിക്കൊപ്പം കുറ്റപത്രത്തില്‍ പേരുള്ള 15 പേരെ ഇതുവരെയും കണ്ടിട്ടില്ല വായിച്ചും പ്രാര്‍ത്ഥിച്ചുമാണ് ജയിലില്‍ സമയം നീക്കുന്നതെന്നും കത്തില്‍ പറയുന്നു. 200 ദിവസം പിന്നിട്ടിരിക്കുകയാണ് അദ്ദേഹം ജയിലില്‍. ഒരു ഭീകരവാദ കേസില്‍ രാജ്യത്ത് അറസ്റ്റിലാകുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് ഫാ. സ്റ്റാന്‍ സ്വാമി.