വിശുദ്ധ കുരിശിന്റേതുള്‍പ്പടെ 1200 തിരുശേഷിപ്പുകള്‍.
ഒഹിയോ മരിയ സ്‌റ്റെയന്‍ ഷ്രൈന്‍ ശ്രദ്ധേയമാകുന്നത് ഇങ്ങനെയാണ്. ദിവസവും നൂറുകണക്കിന് വിശ്വാസികളാണ് ഈ തിരുശേഷിപ്പുകള്‍ വന്ദിക്കാനും അവയ്ക്ക് മുമ്പില്‍ പ്രാര്‍ത്ഥിക്കാനുമായി എത്തിച്ചേരുന്നത്. ആഴ്ചയില്‍ മൂന്നു ദിവസം ദിവ്യകാരുണ്യാരാധനകളുമുണ്ട്. ഇതിന് പുറമെ ഇവിടെ നല്ലൊരു മ്യൂസിയവുമുണ്ട്. 1400 സ്വക് യര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലുളള മ്യൂസിയത്തില്‍ എട്ട് ഗ്യാലറികളുണ്ട്.
ദേവാലയത്തിലെ പ്രധാന അള്‍ത്താരയിലാണ് ഈശോയുടെ യഥാര്‍ത്ഥ കുരിശിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്. വിശുദ്ധ ഉര്‍സുല, ആദിമ സഭയിലെ രക്തസാക്ഷിയായ വിശുദ്ധ വിക്ടോറിയ,കാന്‍സര്‍രോഗികളുടെ മധ്യസ്ഥനായ പെരിഗ്രിന്‍ എന്നിവരുടെയെല്ലാം തിരുശേഷിപ്പുകള്‍ ഇവിടെയുണ്ട്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്ന ദേവാലയം ഇപ്പോള്‍ വീണ്ടും വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. വിശ്വാസികള്‍ ഇവിടേക്ക് വന്നുതുടങ്ങിയിട്ടുമുണ്ട്.