പ്രാര്‍ത്ഥന ദൈവവുമായുള്ള യുദ്ധം: ഫ്രാന്‍സിസ് മാര്‍പാപ്പ


വത്തിക്കാന്‍സിറ്റി: യഥാര്‍ത്ഥ പ്രാര്‍ത്ഥന ദൈവവുമായുള്ള യുദ്ധമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മുടെ മാനുഷികാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട് ധൈര്യത്തോടും എളിമയോടും കൂടിയുള്ള യുദ്ധമാണ് അത്. പഴയ നിയമത്തിലെ യാക്കോബിന്റെ കഥ ഉദാഹരിച്ചുകൊണ്ട് പാപ്പ പറഞ്ഞു,നമ്മള്‍ ദരിദ്രരായ സ്ത്രീപുരുഷന്മാരാണ്.

നാം അവിടുത്താല്‍ പരിവര്‍ത്തിക്കപ്പെടാന്‍ നമ്മുക്കോരോരുത്തര്‍ക്കും ദൈവം അനുഗ്രഹം നല്കുന്നു. ദൈവത്താല്‍ മാറ്റം വരുത്തപ്പെടാനുള്ളത് മനോഹരമായ ഒരു ക്ഷണമാണ്. എങ്ങനെയാണ് നമ്മെ മാറ്റംവരുത്തേണ്ടത് എന്ന് ദൈവത്തിനറിയാം. കാരണം അവിടുത്തേക്ക് നമ്മെ ഓരോരുത്തരെയും അറിയാം.

ദൈവമേ നീയെന്നെ അറിയുന്നുവല്ലോ. ഓരോരുത്തര്‍ക്കും ഇങ്ങനെ പറയാന്‍ കഴിയണം. ദൈവമേ നീയെന്നെ അറിയുന്നുവല്ലോ എന്നെ മാറ്റിയെടുക്കണമേ എന്ന് പ്രാര്‍ത്ഥിക്കുക. പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

അപ്പസ്‌തോലിക് പാലസിലെ ലൈബ്രറിയില്‍ നിന്ന് ലൈവ് സ്്ട്രീമിങ് വഴിയായിരുന്നു പാപ്പ വിശ്വാസികള്‍ക്ക് ദര്‍ശനം നല്കിയത്. പ്രാര്‍ത്ഥനയെക്കുറിച്ചുള്ള പ്രഭാഷണപരമ്പരയുടെ ഭാഗമായിട്ടായിരുന്നു പാപ്പ വചനസന്ദേശം നല്കിയത്.

ബാല തൊഴില്‍ വിരുദ്ധദിനമായ ഇന്നലെ കുട്ടികളെ തൊഴിലെടുപ്പിക്കുന്നതിനെതിരെയും അദ്ദേഹം പ്രസംഗിച്ചു. കുട്ടികള്‍ മനുഷ്യവംശത്തിന്റെ ഭാവിയാണെന്നും പാപ്പ പറഞ്ഞു.