പോളണ്ട്: ലോകമെങ്ങും പടരുന്ന പകര്‍ച്ചവ്യാധിയുടെ അലയൊലികള്‍ അവസാനിക്കാത്തപ്പോഴും വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ദിനത്തില്‍ വിശ്വാസതീക്ഷ്ണതയോടെ പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ പോളണ്ടിലെ കത്തോലിക്കര്‍ മടിച്ചില്ല. കര്ശനമായസുരക്ഷാക്രമീകരണങ്ങളോടെയായിരുന്നു വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. മുഖാവരണം അണിഞ്ഞായിരുന്നു എല്ലാവിശ്വാസികളും എത്തിയിരുന്നത്.
പ്രദക്ഷിണത്തിന് മുമ്പില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച പെണ്കുരുന്നുകള് പുഷ്പവൃഷ്ടി നടത്തി ദിവ്യകാരുണ്യനാഥനെ വരവേറ്റു.
പോളണ്ടിലെ സഭയുടെ പാസ്റ്ററല്‍ പ്രോഗ്രാം മുദ്രാവാക്യം ദിവ്യകാരുണ്യം ജീവന് നല്കുന്നു എന്നതാണെന്ന് സന്ദേശം നല്കിയ ആര്‍ച്ച് ബിഷപ് സ്റ്റാനിസ്ലാവ് ഗാഡെക്കി പറഞ്ഞു.
38 മില്യന്‍ ജനസംഖ്യയുള്ള പോളണ്ടില്‍ 93 ശതമാനവും കത്തോലിക്കരാണ്. 28,201 കോവിഡ് പോസിറ്റീവ് കേസുകളും 1,215 മരണങ്ങളുമാണ് പോളണ്ടില്‍ നിന്ന് ജൂണ്‍ 11 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.