അബോര്‍ഷന്‍ : ഇംഗ്ലണ്ടില്‍ റിക്കോര്‍ഡ് വര്‍ദ്ധനവ്

ലണ്ടന്‍: ഇംഗ്ലണ്ട് ആന്റ് വെയില്‍സില്‍ കഴിഞ്ഞവര്‍ഷം അബോര്‍ഷന്‍ നിരക്കില്‍ വന്‍വര്‍ദ്ധനവ് നടന്നതായി കണക്കുകള്‍. ദേശീയ ദുരന്തം എന്നാണ് ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അബോര്‍ഷന്‍ നിയമവിധേയമാക്കിയ 1967 മുതല്ക്കുള്ള കണക്കുകളില്‍ ഏറ്റവും കൂടുതല്‍ അബോര്‍ഷന്‍ നടന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. 209,519 അബോര്‍ഷനുകള്‍.

അബോര്‍ഷന്‍ എന്നത് സര്‍വ്വസാധാരമായി കഴിഞ്ഞിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ദമ്പതികള്‍ക്ക് അബോര്‍ഷന്‍ ഗുളികകള്‍ കിട്ടാനുള്ള എളുപ്പം കണക്കുകള്‍ കൂടാന്‍ കാരണമാകുന്നു. പ്രോലൈഫ് വക്താക്കള്‍ ചൂണ്ടികാണിക്കുന്നു. 30 നും 34 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് അബോര്‍ഷന്‍ ഏറ്റവും കൂടുതല്‍ നടത്തിയത്. 1014 വനിതകള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്ന് യുകെയിലേക്ക് അബോര്‍ഷനു വേണ്ടി സഞ്ചരിച്ചതായും കണക്കുകള്‍ പറയുന്നു.