ഫിലിപ്പൈന്‍സില്‍ പ്രായം ചെന്നവര്‍ക്ക് ദേവാലയത്തിലെത്താന്‍ വിലക്ക്

മനില: ജൂണ്‍ 15 ന് ശേഷം ദേവാലയങ്ങള്‍ തുറന്നാലും പ്രായം ചെന്നവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് ഫിലി്‌പ്പൈന്‍സിലെ മെത്രാന്‍ സംഘം. മതപരമായ കൂട്ടായ്മകള്‍ സാമൂഹ്യഅകലം പാലിച്ചു നടത്താന്‍ അനുവദിച്ചുകൊണ്ട് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടോ പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മെത്രാന്‍സംഘം ഇപ്രകാരം ആവശ്യപ്പെട്ടത്.

പകര്‍ച്ചവ്യാധികള്‍ കഴിയുന്നതുവരെ എല്ലാ പ്രായമായ വിശ്വാസികളും വീടുകളില്‍ തന്നെ കഴിഞ്ഞുകൂടണമെന്ന് ബിഷപ് പാബില്ലോ പറയുന്നു. ജൂണ്‍ 14 വരെ ഫിലിപ്പൈന്‍സില്‍ 25,930 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 1,088 മരണങ്ങളും നടന്നു. മരണമടഞ്ഞവരില്‍ 83 ശതമാനവും അറുപത് വയസിന് മേല്‍ പ്രായമുള്ളവരായിരുന്നു.