മ്യാന്‍മറില്‍ വിശുദ്ധ കുര്‍ബാനകള്‍ രണ്ടാഴ്ച കൂടി കഴിഞ്ഞുമാത്രം

മ്യാന്‍മര്‍: മ്യാന്‍മറില്‍ പൊതുകുര്‍ബാനകള്‍ ജൂണ്‍ മുപ്പത് വരെ ഉണ്ടാവില്ലെന്ന് സഭാധികാരികള്‍ അറിയിച്ചു. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു നിയന്ത്രണം. ഗവണ്‍മെന്റില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിക്കഴിഞ്ഞാല്‍മ ാത്രമേ ദൈവാലയം തുറക്കുകയുള്ളൂവെന്ന് ബിഷപ് അലക്‌സാണ്ടര്‍ അറിയിച്ചു. മ്യാന്‍മറില്‍ ജൂണ്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം

. പ്രൈമറി മിഡില്‍ സ്‌കൂളുകള്‍ തുറക്കാന്‍ രണ്ടാഴ്ച കൂടി താമസമെടുക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് ഫേസ്മാസ്‌ക്കുകളും ഒരു ഫേസ് ഷീല്‍ഡുമായി മാത്രമേ സ്‌കൂളിലെത്താനാവൂ. യാങ്കോണ്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നത് ജൂണ്‍ 30 ന് ശേഷമായിരിക്കും. എല്ലാ കത്തോലിക്കരും കോവിഡ് വ്യാപനം അവസാനിക്കുന്നതിനും ഒരേ ദൈവത്തിന്റെ മക്കളായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നും കര്‍ദിനാള്‍ ചാള്‍സ് ബോ അഭ്യര്‍ത്ഥിച്ചു.

262 കോവിഡ് 19 പോസിറ്റീവ് കേസുകളും ആറു മരണങ്ങളുമാണ് മ്യാന്‍മറില്‍ ഇതുവരെ സംഭവിച്ചത്. 167 രോഗസൗഖ്യങ്ങളും ഉണ്ടായിട്ടുണ്ട്.