കോവിഡ്: ബംഗ്ലാദേശ് ആര്‍ച്ച് ബിഷപ് ഗുരുതരാവസ്ഥയില്‍

ധാക്ക: ബംഗ്ലാദേശ് ആര്‍ച്ച് ബിഷപ് മോസസ് എം കോസ്റ്റാ കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയില്‍. ഹോളിക്രോസ് സഭാംഗമായ ഇദ്ദേഹം ചിറ്റാഗ്നോഗ് രൂപതാധ്യക്ഷനാണ്. ഇന്നലെയാണ് ഇത് സംബന്ധിച്ച് രൂപത ഔദ്യോഗികമായ പ്രസ്താവന പുറപ്പെടുവിച്ചത്.

ബംഗ്ലാദേശിലെ സ്‌ക്വയര്‍ ഹോസ്പിറ്റലിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 70 കാരനായ ബിഷപ് രൂപതയുടെ സാരഥ്യം ഏറ്റെടുത്തത് 2011 ല്‍ ആയിരുന്നു. മുസ്ലീം ഭൂരിപക്ഷരാജ്യമായ ബംഗ്ലാദേശില്‍ 87,520 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1171 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂനപക്ഷമായ ക്രൈസ്തവസമൂഹത്തില്‍ നിന്ന് ഇതുവരെ 30 പേര്‍ കോവിഡ് ബാധയെതുടര്‍ന്ന് മരണമടഞ്ഞിട്ടുണ്ട്.