മ്യൂണിക്ക്: പോപ്പ് എമിരത്തൂസ് ബെനഡിക്്ട് പതിനാറാമന്‍ മാര്‍പാപ്പ ജര്‍മ്മനിയിലെത്തി. രോഗിയായ തന്റെ സഹോദരനെ കാണുന്നതിന് വേണ്ടിയുള്ള തികച്ചും സ്വകാര്യമായ സന്ദര്‍ശനമായിരുന്നു ഇത്.
ഇന്നലെ രാവിലെ 11.45 നാണ് 93 കാരനായ പോപ്പ് എമിരത്തുസ് ബെനഡിക്ട് പതിനാറാമന്‍ മ്യൂണിക്കിലെത്തിയതെന്ന് ഇതു സംബന്ധിച്ച പത്രക്കുറിപ്പില്‍ പറയുന്നു. റീഗന്ബര്ഗ് രൂപതയിലെ സെമിനാരിയിലാണ് അദ്ദേഹം താമസിക്കുന്നതെന്നും മടക്കയാത്രയുടെ തീയതി അറിയിച്ചിട്ടില്ലെന്നും പത്രക്കുറിപ്പ് തുടര്‍ന്നു പറയുന്നു.
സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗാന്സെവിന്, ഡോക്ടര്‍, നേഴ്സ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സംസാരിച്ചതിന് ശേഷമുള്ളതായിരുന്നു സന്ദര്‍ശനം. 96 കാരനായ സഹോദരന് മോണ്‍. ജോര്‍ജ് റാറ്റ്സിംഗര്‍ രോഗിയായി കഴിയുകയാണ്.
സ്ഥാനത്യാഗത്തിന് ശേഷം ആദ്യമായിട്ടാണ് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ ഇറ്റലിക്ക് വെളിയിലേക്ക് യാത്ര ചെയ്യുന്നത്.