വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ റോബര്‍ട്ട് സാറ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പിന്റെ തലവനായി തുടരും. 75 വയസാകുമ്പോള്‍ വഹിക്കുന്ന പദവികളില്‍ നിന്ന് വിരമിക്കണമെന്ന നിയമത്തെ തുടര്‍ന്ന് കര്‍ദിനാള്‍ സാറ കഴിഞ്ഞ ദിവസം രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു.
ജൂണ്‍ 15 ന് അദ്ദേഹത്തിന്റെ 75 ാം ജന്മദിനമായിരുന്നു. എന്നാല്‍ കര്‍ദിനാള്‍ സാറയോട് തല്‍സ്ഥാനത്ത് തുടരാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്. തന്മൂലം മറ്റൊരു നടപടിക്രമം ഉണ്ടാകുന്നതു വരെ കര്‍ദിനാള്‍ സാറ പ്രസ്തുത പദവിയില്‍ തുടരും.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള കര്‍ദിനാള്‍ സാറയെ 2014 നവംബറിലാണ് ഈ പദവിയിലേക്ക് നിയമിച്ചത്.