വൈദികര്‍ തിരുഹൃദയത്തോടുള്ള ഭക്തിയില്‍ ആഴപ്പെടണം: ബിഷപ് മാര്‍ക്ക്

ഇംഗ്ലണ്ട്: വൈദികര്‍ തിരുഹൃദയത്തോടുള്ള ഭക്തിയില്‍ ആഴപ്പെടണമെന്ന് പ്ലൈമൗത്ത് ബിഷപ് മാര്‍ക്ക് ഒ ടൂലെ. തിരുഹൃദയതിരുനാള്‍ ദിനത്തില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

നമുക്കറിയാം നമ്മള്‍ ദുര്‍ബലരും പാപികളുമാണെന്ന്. ചില നേരങ്ങളില്‍ നാം വീണുപോകും. ചീത്തയായ കാര്യങ്ങള്‍ ചെയ്തുപോകും. മറ്റുള്ളവരെ മുറിവേല്പിക്കും. നമ്മുക്ക് ക്ഷമ ആവശ്യമുണ്ട്. ഇതെല്ലാം നമ്മെക്കുറിച്ച് അറിയാമായിരുന്നിട്ടും അവിടുന്ന നമ്മെ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്നു. നാം ക്രിസ്തുവുമായുള്ള സ്‌നേഹത്തില്‍ അടിക്കടി വളരണം. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള സേവനത്തിലൂടെ നാം ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പൗരോഹിത്യമെന്ന സമ്മാനം നമുക്ക് കിട്ടിയതിനെ പ്രതി നാം ദൈവത്തോട് നന്ദി പറയണം. എല്ലാ വൈദികരുടെയും ശുദ്ധീകരണത്തിന് വേണ്ടി നാം പ്രാര്‍ത്ഥിക്കണം. മഹാരഹസ്യമായ പൗരോഹിത്യത്തിന് വേണ്ട ദൈവത്തിന്റെ കരുണാമയമായ സ്‌നേഹം നമുക്ക് ലഭിക്കുന്നത് തിരുഹൃദയത്തിലൂടെയാണെന്ന് നാം വിശ്വസിക്കണം.

വൈദികരുടെ വിശുദ്ധീകരണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ദിനമാണ് തിരുഹൃദയതിരുനാള്‍ എന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ 2002 ല്‍ പറഞ്ഞ കാര്യവും ബിഷപ് മാര്‍ക്ക് അനുസ്മരിച്ചു.