പരിശുദ്ധ ദൈവമാതാവിന്റെ ലുത്തീനിയായില്‍ മൂന്നു ശീര്‍ഷകങ്ങള്‍ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിചേര്‍ത്തു

വത്തിക്കാന്‍സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ ലുത്തീനിയായില്‍ മൂന്നു ശീര്‍ഷകങ്ങള്‍ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിചേര്‍ത്തു. കരുണയുടെ മാതാവേ, പ്രത്യാശയുടെ മാതാവേ,കുടിയേറ്റക്കാരുടെ ആശ്വാസമേ എന്നീ വിശേഷണങ്ങളാണ് പാപ്പ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

ഇത് സംബന്ധിച്ച് ആരാധനയ്ക്കായുള്ള വത്തിക്കാന്‍ തിരുസംഘം മെത്രാന്‍സംഘത്തിന് കത്തയച്ചു. പതിനാറാം നൂറ്റാണ്ടുമുതല്‍ക്ക് ഉപയോഗിച്ചുവരുന്നതാണ് നിലവിലെ ലുത്തീനിയ പ്രാര്‍ത്ഥന. ലോറെറ്റോയിലെ ലുത്തീനിയ എന്നാണ് ഈ പ്രാര്‍ത്ഥന അറിയപ്പെടുന്നത്.