ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ സംസ്‌കാരം ഇന്ന്

മങ്കൊമ്പ്: കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ സംസ്‌കാരം ഇന്ന് രാവിലെ 11 ന് തെക്കേക്കര സെന്റ് ജോണ്‍സ് പള്ളിയില്‍ നടക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് തറയില്‍ എന്നിവര്‍ കാര്‍മ്മികരായിരിക്കും.

രാവിലെ ഒമ്പതിന് സംസ്‌കാരശുശ്രൂഷകള്‍ വസതിയില്‍ ആരംഭിക്കും. അയര്‍ക്കുന്നം പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി വികാരിയായിരുന്നു. ഞായറാഴ്ച മുതല്‍ കാണാതായ വൈദികനെ ഇന്നലെ രാവിലെ പള്ളിമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

1996 ജനുവരി നാലിനാണ് വൈദികനായത്. 2015 മുതല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ സേവനം ചെയ്തതിന് ശേഷം നാട്ടിലെത്തിയതായിരുന്നു. പരേതരായ ബേബിച്ചന്റെയും മേരിക്കുട്ടിയുടെയും മകനാണ്.