വിശുദ്ധ ജോസഫ് കഫാസോയാണ് ജയില്‍വാസികളുടെ മധ്യസ്ഥനായ വിശുദ്ധന്. വിശുദ്ധ ജോണ്‍ ബോസ്ക്കോ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു.
ചെറുപ്പകാലം മുതല്ക്കേ വിശുദ്ധ കുര്‍ബാനയോട് ഭക്തിയും സ്നേഹവുമുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ എളിമയും പ്രാര്‍ത്ഥനാജീവിതവും പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. അനുദിനമുള്ള ദിവ്യകാരുണ്യസ്വീകരണവും ദിവ്യകാരുണ്യാരാധനയും വിശുദ്ധന് പ്രോത്സാഹിപ്പിച്ചിരുന്നു. ഉജ്ജ്വലവാഗ്മി, ധ്യാനഗുരു, അധ്യാപകന് എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനായിരുന്നു.
1860 ജൂണ്‍ 23 നായിരുന്നു മരണം. 1947 ല്‍ വിശുദ്ധപദവിയിലേക്കുയര്ത്തപ്പെട്ടു.