കുരിശിന്റെ വഴികള്‍ ഭക്ത്യാദരപൂര്‍വ്വം ആലപിക്കപ്പെടുന്ന ഈ സമയത്ത് നാം ഫാ. ആബേല്‍ സിഎംഐ യെ നാം ഓര്‍ത്തുപോകുന്നു. കുരിശിന്റെ വഴിയെ ജനപ്രിയമാക്കിയ കവി.
അതിന് മുമ്പോ അതിന് ശേഷമോ ആബേലച്ചന് എഴുതിയ പാട്ടുകള്‍ കേള്‍ക്കുമ്പോഴോ പാടുമ്പോഴോ നാം ആ പേര് പലപ്പോഴും ഓര്മ്മിുക്കാറില്ല. എന്നാല്‍ കുരിശിന്റെ വഴികള്‍ അര്പ്പിക്കുമ്പോഴെങ്കിലും ആ പേര് നമുക്ക് വിസ്മരിക്കാനാവില്ല. യഥാര്‍ത്ഥ ത്തില്‍ അച്ചനെ മറന്നുകൊണ്ട് മലയാള ക്രൈസ്തവ ഭക്തിഗാന ശാഖയില്ല.
ആ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ എന്തൊരു ജീവിതമായിരുന്നു അതെന്ന് നാം അത്ഭുതം കൂറുന്നു.കവിത്വവും ഭക്തിയും ആത്മീയതയും ചേര്‍ന്ന സൗന്ദര്യമുളള വരികള്‍. ഏതൊരു വികാരത്തെയും അതിന്റെന ഏറ്റവും തീവ്രതയിലും തീക്ഷ്ണതയിലും ഭാവഗരിമയിലുമാണ് അച്ചന് അവതരിപ്പിച്ചത്. കുരിശിന്റെി വഴികളിലെ ആ വരികള്‍ വെറുതെ ഒന്ന് ഓര്ത്തുപനോക്കൂ..ഓരോ സ്ഥലങ്ങളിലെയും പ്രാര്ത്ഥെനകളും..
കുരിശിന്റെ വഴി കൂടാതെ ഇന്നും ആവര്‍ത്തി ക്കപ്പെടുന്ന എത്രയോ ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച കവി കൂടിയാണ് ആബേലച്ചന്.
ദൈവമേ നിന്ഗേകഹം, ഈശ്വരനെ തേടി ഞാനലഞ്ഞു, എഴുന്നെള്ളുന്നു രാജാവ്, ഗാഗുല്ത്താപ മലയില്‍ നിന്നു, മഹേശ്വരാനിന്, മനുഷ്യാ നീ മണ്ണാകുന്നു, മോദം കലര്‍ന്നു നിന്നെ, നിത്യനായ ദൈവത്തിന് പുത്രനാണ്, പരിശുദ്ധാത്മാവേ നീയെഴുന്നെള്ളീ, പുല്ക്കൂ ട്ടില് വാഴുന്ന, ഭാരതം കതിരു കണ്ടു, മറിയമേ, അന്തിയുറങ്ങുവാന്‍, ഉന്നതങ്ങളില്‍, രാരീരോ പൊന്നുണ്ണി, ഒലിവില തണല്‍, മാലാഖമാരുടെ, താമസമെന്തേ, നട്ടുച്ചനേരത്ത് എന്നിവ അവയില്‍ ചിലതുമാത്രം.
ഫാ. ആബേല്‍ പെരിയപുറം സിഎംഐ എന്നാണ് അച്ചന്റെ മുഴുവന്‍ പേര്. 1920 ജനുവരി 19 ന് മൂലക്കുളം ഗ്രാമത്തില്‍ മാത്തന് വൈദ്യന്റെയും ഏലിയാമ്മയുടെയും മകനായി ജനിച്ച അദ്ദേഹം 1940 ല്‍ സെമിനാരിയില്‍ ചേര്ന്നുേ. 1951 ല്‍ പുരോഹിതനായി. ഒരു പത്രപ്രവര്‍ത്തകനായി 1952 ല്‍ അദ്ദേഹം തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചു. അടുത്തവര്ഷംെ ഉന്നതപഠനത്തിനായി റോമിലേക്ക്. ജേര്‍ണലിസത്തിലും പൊളിറ്റിക്കല്‍ സയന്സിിലും ഡോക്ടറേറ്റ് നേടി തിരികെയെത്തിയ അദ്ദേഹം അസിസ്റ്റന്റ് മാനേജിംങ് ഡയറക്ടറായി ദീപികയില്‍ പ്രവേശിച്ചു.
ഈ കാലഘട്ടമാണ് ആബേലച്ചന്റെ കവിത്വത്തെ തൊട്ടുണര്ത്തിടയത്. കവിതകളും പാട്ടുകളും അദ്ദേഹം എഴുതിതുടങ്ങി. പിന്നീട് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ പ്രഫസറായി. ഇതേസമയത്താണ് എറണാകുളം ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാറേക്കാട്ടില്‍ ആബേലച്ചനെ എറണാകുളത്തേക്ക് ക്ഷണിക്കുന്നത്.
അന്നുവരെ പള്ളികളില്‍ ഉപയോഗിച്ചിരുന്ന സുറിയാനി പ്രാര്‍ത്ഥനകള്‍ മലയാളത്തിലേക്ക് വിവര്ത്ത നം ചെയ്യുക എന്ന ഉത്തരവാദിത്തമായിരുന്നു അദ്ദേഹം ആബേലച്ചനെ ഏല്പിച്ചത്.
ഈ കാലഘട്ടം ആബേലച്ചന്റെ കവിത്വത്തെയും പ്രതിഭയെയും വര്‍ദ്ധമാനമാക്കി. അതിന് കാരണമായിത്തീര്ന്നാത് കെ.കെ ആന്റണി എന്ന സംഗീതജ്ഞനുമായുള്ള കണ്ടുമുട്ടലായിരുന്നു.
ജീവിതത്തിലെ വിവിധപ്രതികൂലങ്ങള്ക്കൊുടുവില് നാടുവിട്ടുപോകുകുയം ശ്രീലങ്കയില്‍ ഏറെക്കാലം ചെലവഴിക്കുകയും ചെയ്ത് ഒടുവില്‍ തിരിച്ചെത്തിയ സംഗീതപ്രതിഭയായിരുന്നു കെകെ ആന്റണി.
ഫാ.കനീഷ്യന് സിഎംഐയാണ് അദ്ദേഹത്തിന് ഫാ. ആബേലിന് പരിചയപ്പെടുത്തിക്കൊടുത്തത്.
ഭാരതക്രൈസ്തവസംഗീതത്തെ പോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപമെടുത്ത ഈ ഗാനകൂട്ടുകെട്ടില് നിന്നാണ് മേല്പറഞ്ഞതടക്കം ഇന്നും നിലകൊള്ളുന്ന പല ഭക്തിഗാനങ്ങളും പിറവിയെടുത്തത്.
അതുപോലെ ശവസംസ്കാരശുശ്രൂഷ, വിവാഹം, കാനോന നമസ്ക്കാരം തുടങ്ങിയ കര്മ്മാങ്ങളില് ആലപിക്കുന്ന ഗാനങ്ങളും ഫാ. ആബേല്‍ സിഎംഐ രചിച്ചവയാണ്. മരണം വരുമൊരു നാള്, മങ്ങിയോരന്തിവെളിച്ചത്തില്‍, കാഹളനാദം കേള്ക്കു മ്പോള്‍, കൈക്കൊളളണമേ , വിടവാങ്ങുന്നേന്‍, പുതിയ കുടുംബത്തിന് തുടങ്ങിയവ ഉദാഹരണങ്ങള്‍.
വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ ആകര്‍ഷിച്ചവയായിരുന്നു ആബേലച്ചന്റെ ഗാനങ്ങളെല്ലാം. ഇന്നേറെ പ്രശസ്തമായ കലാഭവന്‍ പിറവിയെടുത്തതും ആബേലച്ചന്റെ സര്ഗ്ഗാമത്മകതയില് നിന്നായിരുന്നു. യുവപ്രതിഭകളെ വാര്ത്തെഉടുക്കുക എന്നതായിരുന്നു അച്ചന്റെ ലക്ഷ്യം.
1963 ല്‍ ആയിരുന്നു കലാഭവന്‍ ജന്മമെടുത്തത്.
2001 ഒക്ടോബര്‍ 26 ന് ഹൃദ്രോഗബാധയെ തുടര്ന്ന്ത തൊടുപുഴയില്‍ വച്ചായിരുന്നു ആബേലച്ചന്റെ അന്ത്യം.. പക്ഷേ മരണത്തിന് കവര്‍ന്നെ ടുക്കാനാവാത്ത കവിതയുടെ അനശ്വരസുഗന്ധം ആബേലച്ചന് ഇന്നും പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു. ദൈവികാനുഭവത്തിലേക്ക് നമ്മെ കൊണ്ടുപോകുന്ന ആ ഗീതങ്ങളിലൂടെ…