വത്തിക്കാനോട് വിശ്വസ്തതയുള്ള മെത്രാനെ ചൈന വാഴിച്ചു

ബെയ്ജിംങ്: വത്തിക്കാന്‍ നിയമിച്ച അണ്ടര്‍ഗ്രൗണ്ട് ബിഷപ്പിനെ പരസ്യമായി അഭിഷിക്തനാകുന്നതിന് ചൈനീസ് ഭരണകൂടം അനുമതി നല്കി. ബിഷപ് പീറ്റര്‍ ലീയുടെ സ്ഥാനാരോഹണമാണ് ജൂണ്‍ 22 ന് ബിഷപ് ഡാന്‍ങ് മിങ്യാന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നത് .

2018 ല്‍ വത്തിക്കാനും ചൈനയും തമ്മില്‍ ഉടമ്പടിയില്‍ ഒപ്പുവച്ചതി്‌ന ശേഷം നടന്ന സ്റ്റേറ്റ് അനുവാദത്തോടെയുള്ള നാലാമത്തെ മെത്രാഭിഷേകമാണ് ബിഷപ് പീറ്റര്‍ ലീയുടേത്. വൈദികര്‍, മെത്രാന്മാര്‍, അല്മായ നേതാക്കള്‍ എന്നിവരുള്‍പ്പടെ 150 പേരോളം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.മെത്രാഭിഷേകച്ചടങ്ങില്‍ പൊതുവെ പരസ്യമായി ഉപയോഗിക്കുന്ന എല്ലാ സ്ഥാനികചിഹ്നങ്ങളും അണിഞ്ഞുതന്നെയായിരുന്നു ബിഷപ് ലീയുടെ മെത്രാഭിഷേകം.

ബിഷപ്പുമാരെ വാഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വത്തിക്കാന്‍-ചൈന ഉടമ്പടി സെപ്തംബറില്‍ പുതുക്കുമെന്നാണ് കരുതുന്നത്.