മനില: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോസിയോടുള്ള ആദരസൂചകമായി ഫിലിപ്പൈന്‍സിലെ 42 ദേവാലയങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു.
ആഗോളതാപനത്തിനും പാരിസ്ഥിതികമായ ദുരുപയോഗത്തിനും എതിരെ യുദ്ധം ചെയ്യണമെന്നും ഭൂമി എന്ന പൊതുഗൃഹം സംരക്ഷിക്കാന്‍ മനുഷ്യരെല്ലാവരും പ്രകൃതിയെ സംരക്ഷിക്കണമെന്നുമുള്ള പാപ്പയുടെ വാക്കുകളെ അനുസരിച്ചുകൊണ്ടാണ് സോളാര്‍പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഫിലിപ്പൈന്‍സിലെ മാസിന് രൂപതയിലെ ദേവാലയങ്ങളിലാണ് ഇപ്രകാരം സോളാര്‍ സ്ഥാപിച്ചിരിക്കുന്നത്. ലൗദാത്തോസിയുടെ അഞ്ചാം വാര്‍ഷികമാണ് ഈ വര്‍ഷം. ഓരോ മാസവും വന്‍തുക കൊടുക്കുന്ന ഇലക്ട്രിസിറ്റി ബില്‍ ഇതോടെ കുറയുമെന്നാണ് രൂപതയുടെ പ്രതീക്ഷ.