ഹരിയാന: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ ദേവാലയത്തിനുള്ളില്‍ ബജറംഗ്ദള് പ്രവര്‍ത്തകര്‍ ഹൈന്ദവ പ്രതിമ സ്ഥാപിച്ചു. ഹരിയാനയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലാണ് അനിഷ്ടസംഭവം അരങ്ങേറിയത്. ഹൈന്ദവക്ഷേത്രം അവിടെ നിലവിലുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പ്രതിമ സ്ഥാപിച്ചതെന്നുമാണ് ബജറംഗ്ദള് പ്രവര്‍ത്തകരുടെ വാദം. അവര്‍ പ്രതിമ മാറ്റാന്‍ തയ്യാറാകുന്നില്ല.
ന ാലുദിവസമായി അവിടെ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കുകയാണ്. യുണിറ്റി ഇന്‍ ക്രൈസ്റ്റ് ജനറല്‍ സെക്രട്ടറി മീനാക്ഷി സിംങ് മാധ്യമങ്ങളോട് പറഞ്ഞു. ഭാരതീയ ജനതാപാര്‍ട്ടിയാണ് ഹരിയാന ഭരിക്കുന്നത്. ഫരീദാബാദ് പോലീസില്‍ പരാതി കൊടുത്തുവെങ്കിലും കേസെടുക്കാന്‍ പോലീസ് കൂട്ടാക്കിയിട്ടില്ല. ദേവാലയത്തിന്റെ വസ്തുവകകള്‍ തിരികെ തരണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഉചിതമായ നടപടിക്രമങ്ങള്‍ ഇതുവരെയും നടന്നിട്ടില്ല.