വത്തിക്കാന്‍സിറ്റി: കുരിശില്ലാതെ യഥാര്‍ത്ഥ സ്നേഹമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം കുരിശുമെടുത്ത് എന്റെ പിന്നാലെവരട്ടെയെന്ന തിരുവചനഭാഗത്തെ ആസ്പദമാക്കി വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പ.
കുരിശില്ലാതെ യഥാര്‍ത്ഥ സ്നേഹമില്ല. വ്യക്തിപരമായി വില നല്‍കാതെയും യഥാര്ത്ഥസ്നേഹമില്ല. നിരവധി അച്ഛനമ്മമാര്‍ മക്കള്‍ക്കുവേണ്ടി ത്യാഗങ്ങള്‍ അനുഷ്ഠിക്കുന്നു. യഥാര്‍ത്ഥത്തിലുള്ള കുരിശുകളാണ് അവര്‍ വഹിക്കുന്നത്. കാരണം അവര്‍ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നു.
കുരിശുകള്‍ വഹിക്കുമ്പോള്‍ നമ്മെ പിന്തുണച്ചുകൊണ്ട് ക്രിസ്തു നമ്മുടെ അരികിലുണ്ട്. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുനിറഞ്ഞ സന്ദര്‍ഭങ്ങളില്‍ അവിടുന്ന് നമുക്ക് ശക്തിയും ധൈര്യവും നല്കുന്നു. പാപ്പ പറഞ്ഞു.