ലണ്ടന്‍:യുകെയിലെ സെന്റ് അല്ബാന്സ് കത്തീഡ്രലില്‍ കറുത്ത ഈശോയുടെയും ശിഷ്യന്മാരുടെയും അന്ത്യഅത്താഴചിത്രം സ്ഥാപിക്കും. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ തിരുവത്താഴചിത്രത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് ലോര്ണാ മെയ് വാഡ്സ്വര്ത്തിന്റേതാണ് എ ലാസ്റ്റ് സപ്പര്‍ എന്ന് പേരിട്ടിരിക്കുന്ന പെയ്ന്റിങ്.
പെര്‍സിക്യൂട്ടഡ് സാറ്റര്‍ഡേ ആയി ആചരിക്കുന്ന ഒക്ടോബര്‍ 31 നായിരിക്കും കത്തീഡ്രലിന്റെ അള്‍ത്താരയില്‍ ചിത്രം പ്രതിഷ്ഠിക്കുന്നത്.
ബ്ലാക്ക് ലൈവസ് മാറ്റര്‍ മൂവ്മെന്റിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പെയ്ിന്റിങ് സ്ഥാപിക്കുന്നത്.