ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് മലയാളി കന്യാസ്ത്രീ ഡല്‍ഹിയില്‍ മരണമടഞ്ഞു. എഫ്‌ഐഎച്ച് സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാള്‍സുപ്പീരിയറായ സിസ്റ്റര്‍ അജയ മേരിയാണ് മരിച്ചത്.68 വയസായിരുന്നു.
ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കൊല്ലം രൂപതയിലെ കുമ്പള സ്വദേശിനിയാണ്. മുപ്പതു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്തതിന് ശേഷമാണ് ഡല്‍ഹിയിലെത്തിയത്.
കാവിഡ്് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കാരം ഡല്‍ഹിയില്‍ നടക്കും.