‘
ലോകത്തെ ഒരു കാലത്ത് തന്റെ ഉള്ളംകയ്യിലെടുത്ത് വട്ടം ചുറ്റിച്ച വ്യക്തിയായിരുന്നു ഹെര്‍മന്‍ മെന്‍ഡോസ. ന്യൂയോര്‍ക്ക് നഗരത്തിലെ മയക്കുമരുന്ന് കച്ചവടത്തിന്റെ കിരീടം വയ്ക്കാത്ത രാജാവ്. മില്യന്‍ കണക്കിന് ഡോളര്‍ സമ്പാദ്യം, ലഹരി, സ്ത്രീകള്‍. ലൗകികമായ സുഖഭോഗങ്ങള്‍..
ഇതെല്ലാമായി ജീവിച്ചുവരവെയാണ് അപ്രതീക്ഷിതമായി അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ അതൊരു അനുഗ്രഹമായി മാറുകയായിരുന്നു ഹെര്‍മന്റെ ജീവിതത്തില്‍. ജയില്‍ ജീവിതകാലത്താണ് അയാള്‍ ദൈവത്തെ കണ്ടുമുട്ടിയത്. ഇന്ന് അദ്ദേഹം ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു സുവിശേഷപ്രഘോഷകനാണ്. നന്നേ ചെറുപ്പത്തിലേ ജീവിതത്തിന്റെ വഴികള്‍ തെറ്റിപ്പോയ വ്യക്തിയായിരുന്നു ഹെര്‍മന്‍.
പെട്ടെന്ന് പണക്കാരനാകാന്‍ വേണ്ടിയായിരുന്നു മയക്കുമരുന്ന് കച്ചവടത്തിന് ഇറങ്ങിയത്. ആ ലക്ഷ്യം സാധിക്കുകയും ചെയ്തു. പെട്ടെന്ന് പണക്കാരനായി, പക്ഷേ അതിനിടയില്‍ മനസ്സമാധാനം നഷ്ടമായി. എന്നാല്‍ ഒരു കേസില്‍ പെട്ട് ജയിലില്‍ ആയതോടെ ദൈവത്തിലേക്ക് തിരിഞ്ഞു. വൈകാതെ ക്രിസ്ത്യാനിയുമായി.
ഞാനെന്റ് ജീവിതം കര്ത്താവിന് കൊടുത്തു, ഹെര്‍മന്‍ പറയുന്നു. കഴിഞ്ഞകാലത്തെ എല്ലാം ദൈവത്തിന് പുതുക്കിക്കാണാന് കഴിയുമെന്ന് അയാള്‍ വിശ്വസിക്കുന്നു. ജയിലില്‍ വച്ച് സംഭവിച്ച മാനസാന്തരം പിന്നീട് ജയില്‍ മോചനത്തിന ശേഷം അദ്ദേഹത്തെ സുവിശേഷപ്രഘോഷകനാക്കി മാറ്റുകയും ചെയ്തു.