റോമിലെ വികാര്‍ ജനറാള്‍ കോവിഡ് രോഗവിമുക്തനായി

ദൈവത്തിന് നന്ദി, എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി. ഞാന്‍ ഉടന്‍ തന്നെ ഡിസ്ചാര്‍ജാകും. റോമിലെ വികാര്‍ ജനറാലായ കര്‍ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസിന്റെ വാക്കുകളാണ് ഇത്. റോമിലെ ജെര്‍മെലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ആശുപത്രികിടക്കയില്‍ നിന്നാണ് ഈ വാക്കുകള്‍ പറഞ്ഞത്. കൊറോണ പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ കര്‍ദിനാളാണ് ഇദ്ദേഹം. തന്നെ ചികിത്സിച്ച ഡോക്ടേഴ്‌സ്, നേഴ്‌സുമാര്‍ , മറ്റ് ആശുപത്രിജീവനക്കാര്‍ എന്നിവര്‍ക്കും സന്ദേശത്തില്‍ കര്‍ദിനാള്‍ നന്ദി പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.