ഫാ. ഫ്രാന്‍സിസ് നദീം നിര്യാതനായി, പാക്കിസ്ഥാനിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക്‌ തീരാനഷ്ടം

ലാഹോര്‍: ഫാ. ഫ്രാന്‍സിസ് നദീമിന്റെ അപ്രതീക്ഷിതമായ ദേഹവിയോഗം പാക്കിസ്ഥാനിലെ കത്തോലിക്കാവിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയൊരാഘാതമായി. ജൂലൈ മൂന്നിനാണ് കപ്പൂച്ചിന്‍ സഭാംഗമായ ഫാ. ഫ്രാന്‍സിസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. 65 വയസായിരുന്നു. മതാന്തരസംവാദത്തിന് വിലയേറിയ സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു. പാക്കിസ്ഥാന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ നാഷനല്‍ കമ്മീഷന്‍ ഫോര്‍ ഇന്റര്‍റിലീജിയസ് ഡയലോഗ് ആന്റ് എക്യുമെനിസത്തിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു.

സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ നടന്ന സംസ്‌കാരചടങ്ങില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. കോവിഡ് പകര്‍ച്ചവ്യാധിയുടെ ഈകാലത്തും ഇത്രയുമധികം ആളുകള്‍ പങ്കെടുത്ത ഒരു ചടങ്ങ് പാക്കിസ്ഥാനില്‍ മുമ്പുണ്ടായിട്ടില്ല. ഇതുതന്നെ ഫാ. ഫ്രാന്‍സിസിന്റെ ജനപ്രീതി വെളിവാക്കുന്നു. മൂന്നു മെത്രാന്മാരും നൂറോളം വൈദികരും സംസ്‌കാരച്ചടങ്ങുകളിലെ വിവിധ കര്‍മ്മങ്ങളില്‍ പങ്കെടുത്തു.