ഇസ്താംബൂള്‍: തുര്‍ക്കിയില്‍ നിന്ന് ക്രൈസ്തവരെ ജോലിയില്‍ നിന്ന് പുറത്താക്കുന്നതായി റിലീജിയസ് പ്രെസിക്യൂഷന്‍ വാച്ച് ഡോഗ് . മുസ്ലീം രാജ്യമായ തുര്‍ക്കിയില്‍ നിന്ന് പതിനാറ് ക്രൈസ്തവരെയാണ് പുറത്താക്കിയിരിക്കുന്നത്.
അമേരിക്കന്‍ ക്രൈസ്തവരായ രണ്ടുപേരാണ് ഏറ്റവും ഒടുവിലായി ഇതിന് ഇരകളായിമാറിയിരിക്കുന്നത്. റെസിഡന്‍സി പെര്‍മിറ്റ് അവസാനിച്ചിരിക്കുന്നുവെന്നും ഇനി തിരികെ തുര്‍ക്കിയിലേക്ക് വരേണ്ടതില്ലെന്നുമാണ് തുര്‍ക്കിയിലെ ഭരണകൂടം തങ്ങളെ അറിയിച്ചിരിക്കുന്നതെന്ന് പുറത്താക്കപ്പെട്ട ക്രൈസ്തവരില്‍ ഒരാളായ ബാലോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
900 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൗരസ്ത്യ ക്രൈസ്തവികതയുടെ ഇരിപ്പിടമായ ഹാഗിയ സോഫിയ ഇപ്പോള്‍ മോസ്ക്കായോ മ്യൂസിയമായോ നിലനിര്‍ത്തണമോ എന്ന ആലോചനയിലാണ് തുര്‍ക്കി. തുര്‍ക്കിയിലേക്കുള്ള സുവിശേഷപ്രഘോഷകരുടെ യാത്രയ്ക്ക് വിലക്കുകളും കര്‍ശന നിബന്ധനകളും ഏര്‍പ്പെടുത്തിയിരിക്കുകയാണ് തുര്‍ക്കി.