സൗത്ത് കൊറിയ; ഓണ്‍ലൈന്‍ തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസികള്‍ക്ക് താല്പര്യമില്ല

22 March 2020, Baden-Wuerttemberg, Winterbach: Parish vicar Patrick Stauß (back, left) conducts a service of the Catholic Church of the Assumption of the Virgin Mary in an empty church, which is streamed on YouTube. Due to the spread of the coronavirus, church services are not allowed to be attended in the churches. Photo: Sebastian Gollnow/dpa (Photo by Sebastian Gollnow/picture alliance via Getty Images)


സിയൂള്‍: സൗത്ത് കൊറിയായിലെ വിശ്വാസികള്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള തിരുക്കര്‍മ്മങ്ങളില്‍ താല്‍പര്യമില്ലെന്ന് സര്‍വ്വേ. ഓണ്‍ലൈന്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കൂടുതലാളുകളും അഭിപ്രായപ്പെട്ടത് തങ്ങള്‍ക്ക് അതില്‍ സംതൃപ്തി അനുഭവപ്പെടുന്നില്ല എന്നായിരുന്നു.

ലോക്ക് ഡൗണ്‍ സാഹചര്യങ്ങളെ തുടര്‍ന്ന് ലോകത്ത് എവിടെയും ഓണ്‍ലൈന്‍ തിരുക്കര്‍മ്മങ്ങള്‍ നടപ്പിലായിക്കഴി്ഞ്ഞ സാഹചര്യത്തിലാണ് സൗത്ത് കൊറിയായില്‍ നിന്ന് ഈ സര്‍വ്വേ ഫലം വന്നിരിക്കുന്നത്. 24. 2 ശതമാനം മാത്രമാണ് ഓണ്‍ലൈന്‍ തിരുക്കര്‍മ്മങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. 46 ശതമാനവും ഓണ്‍ലൈന്‍ തിരുക്കര്‍മ്മങ്ങളില്‍ അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

സര്‍വ്വേയില്‍ പങ്കെടുത്ത 70 ശതമാനത്തിന്റെയും അഭിപ്രായം തങ്ങള്‍ക്ക് ഏകാഗ്രമായി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു.