റോം: ഓസ്ക്കാര്‍ ജേതാവും ഫ്രാന്‍സിസ് മാര്‍പാപ്പ ആദരിച്ചതുമായ സംഗീതജ്ഞന് എന്നിയോ മോറികോണെ നിര്യാതനായി. 91 വയസായിരുന്നു. നൂറിലധികം ക്ലാസിക്കല്‍ വര്‍ക്കുകളും നാനൂറോളം സിനിമകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. സിനിമകളില്‍ കത്തോലിക്കാവിശ്വാസികള്‍ക്ക് ഏറെ പരിചയം ഒരു പക്ഷേ ദ മിഷന് എന്ന ചിത്രമായിരിക്കാം. 1986 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും ശ്രദ്ധേയമായ ഒരു ക്ലാസിക്കല്‍ ചിത്രമാണ്. കഴിഞ്ഞ വര്‍ഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ആദരിച്ചത്. ലോകത്തിന്റെ സമാധാനത്തിനും ഐകദാര്‍ഢ്യത്തിനും സംഗീതത്തിലൂടെ നല്കിയ സംഭാവനകളെ ആദരിച്ചായിരുന്നു അവാര്‍ഡ്.