ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരണമടഞ്ഞ മലയാളിയായ സിസ്റ്റര്‍ അജയ മേരിയുടെ മൃതദേഹം ദഹിപ്പിച്ചു. ഭൗതികാവശിഷ്ടം കോണ്ഗ്രിഗേഷന് സെമിത്തേരിയില്‍ അടക്കം ചെയ്യുകയും ചെയ്തു. ജൂലൈ രണ്ടിനാണ് ഡല്‍ഹിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ വച്ച് 67 കാരിയായ സിസ്റ്റര്‍ മരണമടഞ്ഞത്. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് ഭൗതികാവശിഷ്ടം കേരളത്തിലെത്തിച്ച് അടക്കം ചെയ്തത്.
കൊല്ലം രൂപതാധ്യക്ഷന്‍ ബിഷപ് പോള്‍ മുല്ലശ്ശേരി അനുസ്മരണബലി അര്‍പ്പിച്ചു. 20 പേര് മാത്രം ചടങ്ങുകളില്‍ പങ്കെടുത്തു. കേരളത്തിലേക്ക് ഭൗതികദേഹം എത്തിക്കുന്നതിന് ഡല്‍ഹി ഭരണകൂടം അനുവാദം നല്‍കിയിരുന്നില്ല. അഡ്മിനിസ്ട്രേഷന് പ്രോട്ടോക്കോള്‍ അനുസരിച്ച് സെമിത്തേരിയിലും അടക്കം ചെയ്യാന്‍ കഴിയുമായിരുന്നില്ല.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രീയുടെ മൃതശരീരം ദഹിപ്പിക്കുന്നത്.