തലശ്ശേരി: തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിക്കും വൈദികര്‍ക്കും എതിരെ വാസ്തവവിരുദ്ധവും അപകീര്‍ത്തിപരവുമായ പ്രസ്താനവകള്‍ നടത്തിയവര്‍ക്കെതിരെ നിയമനടപടികളുമായി അതിരൂപത. സൈബര്‍ സെല്ലിലും കണ്ണൂര്‍ പോലീസ് മേധാവിക്കുമാണ് ഇതുസംബന്ധിച്ച് പരാതി നല്കിയിരിക്കുന്നത്.
പോള്‍ അമ്പാട്ട്, ജോബ്‌സ്ണ്‍ ജോസ് എന്നീവ്യക്തികള്‍ക്കും നസ്രാണി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനുമെതിരെയാണ് പരാതി. വിശ്വാസികള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വീഡിയോ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതെന്ന് അതിരൂപത വ്യക്തമാക്കി.