നിഷ്‌ക്കളങ്കത

നിഷ്‌ക്കളങ്കനെ ദൈവം ഉപേക്ഷിക്കുകയില്ല( ജോബ് 8: 20)

ഒരു മനുഷ്യന്‍ നിഷ്‌ക്കളങ്കതയോടെ ബാഹ്യലോകത്ത് ഇടപെടലുകള്‍ നടത്തുകയോ വ്യാപരിക്കുകയോ ചെയ്യുമ്പോള്‍ അയാളുമായി ബന്ധപ്പെടുന്നവര്‍ പെട്ടെന്നൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
ആളൊരു പൊട്ടനാ.
അല്ലെങ്കില്‍
കഴിവില്ലാത്തവനാ.
സാമാന്യവല്‍ക്കരിക്കപ്പെട്ട പ്രസ്താവനകളാണ്ഇവയെല്ലാം്. ഹൃദയനൈര്‍മ്മല്യമാണ് നിഷ്‌ക്കങ്കതയെന്ന് അക്കൂട്ടര്‍ അറിയുന്നതേയില്ല. കബളിപ്പിക്കാനും ചൂഷണം ചെയ്യാനും അധികാരികള്‍ മുതല്‍ സുഹൃത്തുക്കള്‍ വരെ ഉപയോഗിക്കുന്നതും നിഷ്‌ക്കളങ്കരെയാണ്.
നിഷ്‌ക്കളങ്കതയെന്നത് കാപട്യമില്ലായ്മയാണ്, തുറവിയാണ്, സത്യസന്ധതയാണ്. ഞാന്‍ എന്താണോ അതായി എനിക്ക് നിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുന്നത് എന്റെ നിഷ്‌ക്കളങ്കതയാണ്. എനിക്ക് നഷ്ടങ്ങള്‍ ഉണ്ടാകും എന്ന് അറിഞ്ഞുകൊണ്ടുതന്നെ ചില സത്യങ്ങള്‍ തുറന്നുപറയാന്‍ എനിക്ക് ധൈര്യം തരുന്നതും എന്റെ നിഷ്‌ക്കളങ്കതയാണ്.

എന്നാല്‍ ലോകത്തിന്റെ അളവുകോലുകളില്‍ ഇതൊക്കെ ഒരാളെ വിലകുറച്ചുകാണാന്‍ പ്രേരിപ്പിക്കുന്നവയാണ്. ജീവിക്കാന്‍ അറിയാത്തവന്‍ എന്ന് വിലയിരുത്തപ്പെടാന്‍ പ്രേരിപ്പിക്കുന്നവയാണ്.

ലോകം മുഴുവന്‍ നിന്നെ നിന്റെ നിഷ്‌ക്കളങ്കതയുടെ പേരില്‍ ഉപേക്ഷിക്കുകയോ പരിഹസിക്കുകയോ ചെയ്യുമ്പോള്‍ പോലും ദൈവം നിഷ്‌ക്കളങ്കനെ ഉപേക്ഷിക്കുകയില്ലെന്ന തിരിച്ചറിവ് നമുക്കൊരുപാട് ആശ്വാസം നല്കുന്നുണ്ട്. ഈ ലോകത്തിന് അനൂരൂപരാകാനുള്ള എളുപ്പവഴികളിലൊന്ന് കാപട്യമാണ്. കാപട്യത്തോടെ ജീവിക്കുകയും ചിരിക്കുകയും ചരിക്കുകയും ചെയ്യുന്നവര്‍ പൊതുവെ നല്ലവരാണെന്ന് അവരുടെ കാപട്യം മനസ്സിലാക്കാതെ ഭൂരിപക്ഷവും വിചാരിക്കാറുണ്ട്. അത്തരക്കാര്‍ പൊതുസമ്മതരാകാറുമുണ്ട്. പക്ഷേ നിഷ്‌ക്കളങ്കത കൈമോശം വരുത്തിയിരിക്കുന്നവരാണ് അവര്‍.
വേറൊരു വിരോധാഭാസമായി തോന്നുന്നത് നിഷ്‌ക്കളങ്കത പോലും ഒരു കാപട്യമായി മാറുന്നുണ്ട് എന്നതാണ്. നിഷ്‌ക്കളങ്കനും നല്ലവനുമാണെന്ന് നടിക്കാന്‍ വേണ്ടിയുള്ള തത്രപ്പാടുകള്‍ എത്രയാണ് ഓരോരുത്തര്‍ക്കും!

ദൈവത്തിന് മാേ്രത നമ്മുടെ നിഷ്‌ക്കളങ്കത മനസ്സിലാക്കാനാവൂ. ഓരോരുത്തരുടെയും ഹൃദയവും വാക്കുകളും പ്രവൃത്തികളും നോക്കിയാണ് ദൈവം നമ്മുടെ നിഷ്‌ക്കളങ്കതയുടെ തൂക്കം അളക്കുന്നത്. ദൈവത്തിന്റെ മുമ്പില്‍ന ി്ഷ്‌ക്കളങ്കനായിരിക്കുന്നവനെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ല. മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്തും പറഞ്ഞുകൊള്ളട്ടെ ദൈവത്തിന് മുമ്പില്‍ ഞാന്‍ന ിഷ്‌ക്കളങ്കനാണോ എന്ന് മാത്രം ആലോചിച്ചാല്‍ മതി. അങ്ങനെയെങ്കില്‍ ദൈവം എന്നെ ഉപേക്ഷിക്കുകയുമില്ല.
സ്വന്തം നിഷ്‌ക്കളങ്കതയെ വിലയിരുത്താന്‍ ഈ രാത്രി നമുക്ക് സഹായകരമാകട്ടെ

വിഎന്‍.