മനില: മനിലയില്‍ നിന്നുള്ള രണ്ട് വൈദികര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഫിലിപ്പൈന്‍സിലെ ആരോഗ്യ വകുപ്പ് അറിയിച്ചു. ദരിദ്രര്‍ക്കുവേണ്ടിയുള്ള അതിരൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി വന്ന മനിലയില്‍ നിന്നു തന്നെയുള്ള വൈദികരാണ് ഇവരെന്ന് ജാറോ അതിരൂപത വക്താവ് ഫാ. ആഞ്ചെലോ കോലാഡ അറിയിച്ചു.
മനിലയിലെ വിവിധ പ്രദേശങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനവുമായി സഞ്ചരിച്ചപ്പോഴായിരിക്കും ഇരുവരും രോഗബാധിതരായതെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് അതിവേഗമാണ് വ്യാപിക്കുന്നത്. ലക്ഷണങ്ങള്‍ ഒന്നും പ്രകടവുമല്ല. അദ്ദേഹം വ്യക്തമാക്കി. ഇലോയിലോ സിറ്റിയില്‍ ക്വാറന്റൈനിലാണ് ഇരുവരും.
പൊതുകുര്‍ബാനകള്‍ ആരംഭിക്കുന്നതിന് മുമ്പ് മെത്രാന്മാരും വൈദികരുംകോവിഡ് 19 ടെസ്റ്റ് നടത്താനുള്ള തീരുമാനത്തിലാണ്.. കോവിഡ് ഇല്ലെന്ന് അറിഞ്ഞാല്‍ വിശ്വാസികള്‍ക്ക് ധൈര്യത്തോടെ പള്ളിയില്‍ വരാമല്ലോയെന്നാണ് അതിന് കാരണമായി പറയുന്നത്.
ജൂലൈ ഏഴ് വരെ ഫിലിപ്പൈന്‍സില്‍ 47,873 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1309 മരണങ്ങളും സംഭവിച്ചിട്ടുണ്ട്.