ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കരിയന്‍ ഗൈഡന്‍സുമായി തമിഴ്‌നാട്ടിലെ മെത്രാന്‍ സംഘം

തിരുച്ചിറപ്പിള്ളി: ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് പദ്ധതിയുമായി തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ അഞ്ചിന് ബിഷപ് പി തോമസ് പോള്‍ സ്വാമി നിര്‍വഹിച്ചു.

18 കത്തോലിക്കാ രൂപതകളിലെ 150 വിദ്യാര്‍ത്ഥികള്‍ ആദ്യ ദിവസത്തെ പ്രോഗ്രാമില്‍ സംബന്ധിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കുക എന്നതാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ബിഷപ് തോമസ് പോള്‍സ്വാമി അറിയിച്ചു.