ബാംഗ്ലൂര്‍/ ചെന്നൈ: കോവിഡ് ബാധിച്ച് രണ്ടു വൈദികര്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ മരണമടഞ്ഞതോടെ ഭാരതസഭയില്‍ ഈ പകര്‍ച്ചവ്യാധിയില്‍ മരണമടഞ്ഞ വൈദികരുടെ എണ്ണം നാലായി. ബാംഗ്ലൂര്‍ അതിരൂപത മുന്‍ ചാന്‍സലര്‍ ഫാ. അന്തോണി സ്വാമി ജൂലൈ എട്ടിനാണ്് മരണമടഞ്ഞത് ഹൃദയാഘാതംമൂലമാണ് മരണമടഞ്ഞതെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോവിഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മദ്രാസ്-മൈലാപ്പൂര്‍ അതിരൂപതാംഗവും ഹോളിട്രിനിറ്റി ദേവാലയത്തിലെ വികാരിയുമായിരുന്ന ഫാ. ബി കെ ഫ്രാന്‍സിസ് സേവ്യറാണ് മരണമടഞ്ഞ മറ്റൊരു വൈദികന്‍. ഇദ്ദേഹത്തിന് 59 വയസായിരുന്നു. മദ്രാസ് – മൈലാപ്പൂര്‍ അതിരൂപതയിലെ രണ്ടാമത്തെ വൈദികമരണമാണ് ഇത്. ഫാ. പാസ്‌ക്കല്‍ പെട്രസ് ആണ് കോവിഡ് ബാധിച്ച് മരണമടഞ്ഞ അതിരൂപതയിലെ ആദ്യ വൈദികന്‍. ഈശോസഭാ വൈദികനായ ഫാ.ജോസഫ് എല്‍ പ്രകാശം മരിച്ചതും കോവിഡ് ബാധിച്ചായിരുന്നു.