ഫ്‌ളോറിഡ: വിശ്വാസികള്‍ ദേവാലയത്തിനുള്ളില്‍ വിശുദ്ധ ബലിക്കായി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കവെ അക്രമി ദേവാലയത്തിന് തീയിട്ടു, ശനിയാഴ്ച രാവിലെ 7.30 നാണ് സംഭവം. ഒക്കാലയിലെ ക്വീന്‍ ഓഫ് പീസ് കാത്തലിക് ചര്‍ച്ചിലാണ് ഈ അനിഷ്ടസംഭവം അരങ്ങേറിയത്.
മിനിവാനില്‍ എത്തിയ അക്രമി ദേവാലയത്തിന്റെ പ്രധാനവാതിലിലൂടെയാണ് അകത്ത് പ്രവേശിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
അക്രമിയെ പിടികൂടിയെങ്കിലും പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വൈകുന്നേരം മുതല്‍ പതിവുപോലെ വിശുദ്ധ കുര്‍ബാന പുനരാരംഭിച്ചു. രൂപതയിറക്കിയ പത്രക്കുറിപ്പ്, തങ്ങളെ അപകടത്തില്‍ നിന്ന് കാത്തുരക്ഷിച്ച ദൈവത്തിന് നന്ദി പറഞ്ഞു.