കോവിഡിനെ അതിജീവിച്ച ബംഗ്ലാദേശ് ആര്‍ച്ച് ബിഷപ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

ധാക്ക: ധാക്ക ആര്‍ച്ച് ബിഷപ് മോസസ് കോസ്റ്റ (70)ഹൃദയാഘാതം മൂലം ഇന്ന് രാവിലെ മരണമടഞ്ഞു. ബംഗ്ലാദേശിലെ ചിറ്റഗോംങ് രൂപതാധ്യക്ഷനായിരുന്നു. കോവിഡ് രോഗവിമുക്തി നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. ബംഗ്ലാദേശ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ പാട്രിക് ഡി റൊസാരിയോ ആണ് മരണവാര്‍ത്ത അറിയിച്ചത്.

ധാക്കയിലെ സ്‌ക്വയര്‍ ഹോസ്പിറ്റലില്‍ വച്ച് രാവിലെ 9.20 നായിരുന്നു മരണം.. ജൂലൈ ഒമ്പതിനാണ്് ഗുരുതരമായ ബ്രെയ്ന്‍ സ്‌ട്രോക്ക് സംഭവിച്ച് അദ്ദേഹത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 15 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 24 ന് അദ്ദേഹം രോഗവിമുക്തനായിരുന്നു.

1950 നവംബര്‍ 17 നായിരുന്നു ജനനം. 2017 ഫെബ്രുവരി രണ്ടിനായിരുന്നു രൂപതയുടെ സാരഥ്യം ഏറ്റെടുത്തത്.