മനില: കോവിഡ് മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനും സൗഖ്യപ്പെടുത്താനുമായി ഫിലിപ്പൈന്‍സിലെ മെത്രാന്‍സംഘം 21 ദിവസത്തെ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. ദേശീയമായ പ്രശ്‌നങ്ങളും കോവിഡും സഭാനേതാക്കന്മാര്‍ക്കിടയില്‍ ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കുന്നുണ്ടെന്നും പ്രാര്‍ത്ഥനയിലേക്ക് ജനങ്ങള്‍ തിരിയണമെന്നും ആര്‍ച്ച് ബിഷപ് സോക്രട്ടീസ് വില്ലെഗാസ് പറഞ്ഞു.
21 എന്നതിനെ പ്രതീകാത്മകമായിട്ടാണ് ഫിലിപ്പൈന്‍സിലെ മെത്രാന്മാര്‍ ഗണിക്കുന്നത്. ഈജിപ്തില്‍ നിന്നുളള ഇസ്രായേല്‍ക്കാരുടെ രക്ഷപ്പെടല്‍ സാധ്യമാക്കിയത് 21 റിബെല്ലിയസ് ആക്ടിന് ശേഷമായിരുന്നു. ഇതിന്റെ സ്മരണയ്ക്കായിട്ടാണ് 21 ദിവസത്തെ പ്രാര്‍ത്ഥനയ്ക്ക ആഹ്വാനം ചെയ്തിരിക്കുന്നത്.
ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 5 വരെയാണ് സ്‌പെഷ്യല്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്. വിശുദ്ധ കുര്‍ബാന ലൈവ് സ്ട്രീമിങ് വഴി എല്ലാ ദിവസവും വിശ്വാസികള്‍ക്ക് ലഭ്യമാകും. ജപമാലയ്ക്ക് ശേഷം സമര്‍പ്പണപ്രാര്‍ത്ഥന എല്ലാ വിശ്വാസികളും ചൊല്ലണം.