ഹോംങ്കോഗ്: കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്ന് ഹോംങ്കോഗ് രൂപത പൊതു കുര്‍ബാനകള്‍ റദ്ദ് ചെയ്തു. ഇന്നു മുതല്‍ ജൂലൈ 28 വരെയാണ് ദേവാലയങ്ങളിലെ പൊതുകുര്‍ബാനകള്‍ റദ്ദാക്കിയിരിക്കുന്നത്. കര്‍ദിനാള്‍ ജോണ്‍ ടോംങ് ആണ് പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചകളില്‍ രൂപതാ വെബ്‌സൈറ്റ് വഴി എല്ലാ വിശ്വാസികളും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മാമ്മോദീസ, പ്രഥമ ദിവ്യകാരുണ്യസ്വീകരണം എന്നിവയ്ക്കും വിലക്ക് ജൂലൈ 28 വരെ ബാധകമാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജൂണ്‍ ഒന്നുമുതല്‍ ഹോംങ്ക് കോംഗില്‍ പൊതു കുര്‍ബാനകള്‍ അര്‍പ്പിച്ചുതുടങ്ങിയിരുന്നു.