നൈജീരിയ: ഈ വര്‍ഷത്തിലെ ആദ്യ ആറുമാസത്തിനിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1202 ക്രൈസ്തവര്‍. ജിഹാദികള്‍, ഫുലാനികള്‍ എന്നിവരുടെ ആക്രമണം മൂലമാണ് ഈ ക്രൈസ്തവകൊലപാതകങ്ങള് അരങ്ങേറിയത്. ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്റ് റൂള്‍ ഓഫ് ലോ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച മാത്രം 22 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ബോക്കോ ഹാരം ജനുവരി മുതല്‍ ജൂണ്‍ അവസാനം വരെ കൊന്നൊടുക്കിയത് 600 പേരെയാണ്. ഇതില്‍ മറ്റ് മതവിഭാഗങ്ങളും പെടും. പല ക്രൈസ്തവ ഗ്രാമങ്ങളും തീവ്രവാദികളുടെ പിടിയിലാണ്. അതുപോലെ യുവതികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോകുന്ന കേസുകളും വര്‍ദ്ധിച്ചിരിക്കുകയാണ്. തട്ടിക്കൊണ്ടുപോകുന്ന സ്ത്രീകളെ നിയമപരമായി വിവാഹം കഴിക്കുന്ന സംഭവങ്ങളും ഉണ്ട്. ചില കേസുകളില്‍ വിവാഹവും ഉണ്ടാകാറില്ല. മറ്റ് ചില സ്ത്രീകളെ ലൈംഗിക അടിമകളാക്കി നിലനിര്‍ത്തിപ്പോരുകയും ചെയ്യും. ഇവരെയെല്ലാം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനവും നടത്താറുണ്ട്.
തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് കൂടുതലും ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഭവനഭേദനം, തീയിട്ട് കത്തിക്കല്‍, കൃഷിയിടങ്ങള്‍ നശിപ്പിക്കല്‍ എന്നിവയ്ക്കും ക്രൈസ്തവര്‍ ഇരകളായി മാറുന്നുണ്ട്.