കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കന്യാസ്ത്രീ മരണമടഞ്ഞു

ഡിബ്രുഗാര്‍ഹ്: കോവിഡ് പരിശോധനാഫലം നെഗറ്റീവ് എന്ന് കണ്ടെത്തിയതിന് പിന്നാലെ കന്യാസ്ത്രീ മരണമടഞ്ഞു. സിസ്റ്റേഴ്‌സ്് ഓഫ് മരിയ ബാംബിനോ സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ മൈക്കല്‍ സെറാവോയാണ് മരണമടഞ്ഞത്. 82 വയസായിരുന്നു. ജൂലൈ അഞ്ചുമുതല്‍ 15 വരെ സിസ്റ്റര്‍ ആസാം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

പതിനഞ്ചാം തീയതി കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. തൊട്ടടുത്ത ദിവസം സിസ്്റ്ററെ തേടി മരണമെത്തി. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളോടെ അന്നേ ദിവസം തന്നെ മേഴ്‌സി ഹോം സെമിത്തേരിയില്‍ സംസ്‌കാരം നടത്തി.

കോവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തിയ സെന്റ് വിന്‍സെന്‍ഷ്യ ജെറോസോ ഹോസ്പിറ്റലിലെ 12 കന്യാസ്ത്രീകളില്‍ ഒരാളായിരുന്നു സിസ്റ്റര്‍ മൈക്കല്‍. കന്യാസ്ത്രീകള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഹോസ്പിറ്റല്‍ അടച്ചുപൂട്ടിയിരുന്നു.