ബ്രൂക്ക്‌ലൈന്‍: ആഴ്ചകള്‍ക്ക് മുമ്പ് സ്‌പ്രേപെയിന്റ് ചെയ്ത് വികൃതമാക്കിയ മരിയന്‍ രൂപം പുന: സ്ഥാപിച്ചു. നൂറുവര്‍ഷം പഴക്കമുള്ള മരിയന്‍ രൂപമാണ് സ്േ്രപ പെയ്ന്റ് ചെയ്ത് വികൃതമാക്കിയത്. കത്തീഡ്രല്‍ പ്രിപ്പറേറ്ററി സ്‌കൂള്‍ ആന്റ് സെമിനാരിക്ക് വെളിയിലായിരുന്നു പുന:സ്ഥാപനകര്‍മ്മം നടന്നത്. കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനത്തിലായിരുന്നു പുന:പ്രതിഷ്ഠ.
ദിവസവും രാവിലെ മാതാവിന്റെ രൂപത്തിന് മുന്നിലൂടെയാണ് ഞങ്ങള്‍ ക്ലാസിലേക്ക് പോയിരുന്നത്. രൂപം ആക്രമിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ വളരെയധികം നിരാശരായി. അമ്മ എന്നും ഞങ്ങളെ നയിക്കുന്നുവെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പറയുന്നു.