കോവിഡിനെ നേരിടാന്‍ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയും കൗദാശികജീവിതവും ഏറെ ഫലപ്രദമാണെന്ന് കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ സാക്ഷ്യപത്രം.
കോവിഡ് വാര്‍ഡില്‍ ശുശ്രൂഷയ്ക്കിടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന വൈറലായ ചിത്രത്തിന്റെ ഉടമ ഡോ. റാമിറെസ് ആണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ദിവസവും മുഴുവന്‍ ടെന്‍ഷന്‍നിറഞ്ഞതാണ്. ജീവന്‍ രക്ഷിക്കല്‍, മുന്‍കരുതലുകള്‍, രോഗവിമുക്തരായ രോഗികള്‍, ജീവിതത്തിന്റെ അത്ഭുതം…ഇതിനിടയിലും പ്രാര്‍ത്ഥിക്കാന്‍ സമയം കണ്ടെത്തുന്നു. അദ്ദേഹം പറയുന്നു. കൊളംബിയായിലെ മദര്‍ ബെര്‍നാര്‍ഡ ക്ലിനിക്കിലെ ഡോക്ടറാണ് നെസ്റ്റര്‍ റാമിറെസ്. ഭാരിച്ച ജോലികള്‍ക്കിടയിലും ഇടവേളയില്‍ പ്രാര്‍ത്ഥിക്കാന്‍ സമയം കണ്ടെത്തിയ ഡോക്ടറുടെ ചിത്രം പകര്‍ത്തിയത് ഒരു സഹപ്രവര്‍ത്തകനായിരുന്നു.
രോഗികളുടെ അവസ്ഥ വിവരണാതീതമാണെന്ന് ഇദ്ദേഹം പറയുന്നു. പല രോഗികളുടെയും നില അപകടാവസ്ഥയിലാണ്. ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ദൈവം എന്റെ കൈകളിലൂടെ അവര്‍ക്കായി പ്രവര്‍ത്തിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ ശരീരവും മുറിവേറ്റ ആത്മാവും സൗഖ്യപ്പെടുന്നുവെന്ന് ഇദ്ദേഹത്തിന് ഉറച്ചവിശ്വാസമുണ്ട്.
18 വര്‍ഷം മുമ്പ് മാത്രമാണ് ഡോക്ടര്‍ വിശ്വാസജീവിതത്തിലേക്ക് കടന്നുവന്നത്.