‘ഒന്നുകില്‍ ദാരിദ്ര്യം ഞങ്ങളെ കൊല്ലും അല്ലെങ്കില്‍ കോവിഡ് ഞങ്ങളെ കൊല്ലും’ഈ മെത്രാന്റെ വിലാപം കേള്‍ക്കാതെ പോകരുത്

വെനിസ്വേല: ഒന്നുകില്‍ ദാരിദ്ര്യം ഞങ്ങളെ കൊല്ലും അല്ലെങ്കില്‍ കോവിഡ് ഞങ്ങളെ കൊല്ലും. വെനിസ്വേലയിലെ ബിഷപ് പോളിറ്റോ റോഡ്രഗിസിന്റേതാണ് ഈ വാക്കുകള്‍. ഈജിപ്തിലെ പ്ലേഗ് ബാധ തങ്ങളുടെ ഇപ്പോഴത്തെ ദുരിതവുമായി താരതമ്യപ്പെടുത്തിയാല്‍ ഒന്നുമല്ലെന്നും അദ്ദേഹം പറയുന്നു.

ലോക്ക് ഡൗണും കോവിഡും സാമ്പത്തികമായ അരക്ഷിതാവസ്ഥയും ഒരു രാജ്യത്തെ എങ്ങനെയാണ് കീഴ്‌പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഇദ്ദേഹത്തിന്റെ വാക്കുകള്‍. അന്താരാഷ്ട്ര സമൂഹം തങ്ങളുടെ കാര്യത്തില്‍ ഇടപെടണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. നിക്കോളാസ് മാഡുറോയുടെ സോഷ്യലിസ്റ്റ് ഭരണത്തിന്റെ കീഴില്‍ വെനിസ്വേല ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യക്ഷാമം, മരുന്നുകളുടെ ദൗര്‍ലഭ്യം, ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മ, അക്രമങ്ങള്‍ എന്നിങ്ങനെയുളള അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

2015 മുതല്‍ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും പലായനത്തിന്റെ വഴികളിലാണ്. നിലവിലുളള സാഹചര്യം കൂടുതല്‍ ദുരിതമയമാക്കിയത് കോവിഡാണ്. ഇവിടെ ജനങ്ങള്‍ക്ക് കഴിക്കാനൊന്നുമില്ല, മാന്യമായ ജീവിതത്തിനുള്ള ഒരു വകയും ഇവിടെയില്ല. ബിഷപ് പോളിറ്റോ വ്യക്തമാക്കുന്നു.

96 ശതമാനം ജനങ്ങളും ഇവിടെ ദാരിദ്ര്യത്തിലാണെന്നാണ് കണക്കുകള്‍ പറയുന്നത്.