നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്റെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം ഒക്ടോബര്‍ 31 ന്

കണക്ടികട്ട്: നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്‍ ഫാ. മൈക്കല്‍ മക്ഗിവനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഒക്ടോബര്‍ 31 ന് നടക്കും. വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം ജൂലൈ 20 ന് വെബ്‌സൈറ്റിലും ട്വിറ്ററിലും പരസ്യപ്പെടുത്തിയതാണ് ഇക്കാര്യം. ഗര്‍ഭസ്ഥ ശിശുവിനുണ്ടായ അത്ഭുതകരമായ രോഗസൗഖ്യമാണ് ഫാ. മൈക്കലിനെ വാഴ്്ത്തപ്പെട്ടവനാക്കി പ്രഖ്യാപിക്കുന്നതിനുള്ള അത്ഭുതമായി വത്തിക്കാന്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെയ് 27 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതു സംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്.

ലോകമെങ്ങും വ്യാപിചിരിക്കുന്ന കത്തോലിക്ക സാഹോദര്യ സംഘടനയായ നൈറ്റ്‌സ് ഓഫ് കൊളംബസ് 1882 ലാണ് സ്ഥാപിക്കപ്പെട്ടത്. വിധവകളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്ഥാപനം. പിന്നീട് ലോകം മുഴുവന്‍ സംഘടന വ്യാപിച്ചു. ഇന്ന് രണ്ടു മില്യന്‍ അംഗങ്ങള്‍ സംഘടനയിലുണ്ട്.

അമേരിക്കയില്‍ ജനിച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന നാലാമത്തെ വ്യക്തിയാണ് ഫാ. മൈക്കല്‍.

ഫാ. മൈക്കലിനൊപ്പം വാഴ്ത്തപ്പെട്ടവരായി ഉയര്‍ത്തുന്ന ബെനിഗ്ന കാര്‍ഡോസോ, ഫാ. ഗ്വിസെപ്പി എന്നിവരുടെ നാമകരണ പ്രഖ്യാപന ചടങ്ങ് കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ചിട്ടുമുണ്ട്.