ഇന്നലെ ജൂലൈ 25 നായിരുന്നു പാലാ രൂപത സ്ഥാപിതമായതിന്റെ സപ്തതി. പക്ഷേ കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. പൊതു ചടങ്ങുകള്‍ ഒഴിവാക്കി പ്രാര്‍ത്ഥനയില്‍ മാത്രമായി രൂപത ഒന്നിച്ചു. ബിഷപ്സ് ഹൗസ് ചാപ്പലില്‍ ബിഷപ്പുമാരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്്ബാനയും എല്ലാ ഇടവകകളിലും രൂപതയ്ക്കുവേണ്ടി നിയോഗത്തോടെയുള്ള വിശുദ്ധ കുര്‍ബാനയും നടന്നു. ഇതിന് പുറമെ സന്യാസഭവനങ്ങളില്‍ രൂപതയ്ക്ക് ലഭിച്ച അനുഗ്രഹങ്ങളെപ്രതി നന്ദിയര്പ്പണവും നടന്നു.
1950 ജൂലൈ 25 നാണ് പാലാ രൂപത സ്ഥാപിതമായത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാലാരൂപതയ്ക്ക് 3,34,668 വിശ്വാസികളും 68,388 കുടുംബങ്ങളുമാണുള്ളത്.