ലാഹോര്‍: മുസ്ലീം തീവ്രവാദിയുടെ കൈകളില്‍ നിന്ന് മകളെ രക്ഷിക്കാന്‍ ശ്രമിച്ച കുടുംബത്തിന് പിന്നീട് കൊടിയ മര്‍ദ്ദനം. വീട്ടില്‍ കയറി പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ അക്രമി ശ്രമിച്ചതിനെ കുടുംബം പരാജയപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കുടുംബത്തിന് നേരെ ആക്രമണം നടന്നത്.
യുഎസ് കേന്ദ്രമായുള്ള പെര്‍സിക്യൂഷന്‍ വാച്ച് ഡോഗാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 12 ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രോവിന്സിലെ സാദിഗബാദിലായിരുന്നു സംഭവം നടന്നത്. അസ്ലാം മസിഹയുടെയും നൊറീന് ബീബിയുടെയും മകളായ പതിമൂന്നുകാരി നൂറിനെയാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താനും പിന്നീട് മതംമാറ്റാനുമായിരുന്നു പദ്ധതി. ഇത് തടയപ്പെട്ടതിലുള്ള വിദ്വേഷം കാരണമാണ് പന്ത്രണ്ട് പേരടങ്ങുന്ന സംഘം കുടുംബത്തെ ക്രൂരമായി മര്‍ദ്ദിച്ചത്.
മുഹമ്മദ് ഇര്ഫാന് എന്ന വ്യക്തിയായിരുന്നു നേതാവെന്നും ഇയാളാണ് മകളെ ആക്രമിച്ചതെന്നും മാതാപിതാക്കള്‍ പറയുന്നു. പലതവണയും മകളെ അയാള്‍ ശല്യപ്പെടുത്തിയിരുന്നുവെങ്കിലും തങ്ങള്‍ അത് അവഗണിക്കുകയായിരുന്നു ചെയ്തിരുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു. അവസാനം അക്രമിവീട്ടില്കയറി തട്ടി്ക്കൊണ്ടുപോകാന് ശ്രമിക്കുകയായിരുന്നു.
കുടുംബം മുഴുവന്‍ ആക്രമിക്കപ്പെട്ടുവെങ്കിലും പോലീസ് കേസെടുക്കുകയോ ആരെയും അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.