ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ ഫാ. ജോസഫ് കൈപ്പള്ളിമലയിലിന് കണ്ണീരോടെ വിട

ദീമാപ്പൂര്‍: മലയാളിയായ സലേഷ്യന്‍ വൈദികന്‍ ഫാ. ജോസഫ് കൈപ്പള്ളിമലയിലിന് അരുണാച്ചലിലെ വിശ്വാസിസമൂഹം കണ്ണീരോടെ വിട നല്കി. ഹൃദയസ്തംഭനം മൂലം അദ്ദേഹം ഇന്നലെ രാവിലെ 9.30 നാണ് മരണമടഞ്ഞത്.. അരുണാച്ചല്‍ പ്രദേശിലെ ജനങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മിഷനറി വൈദികനായിരുന്നു.

സഞ്ജീവനി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. 56 വയസായിരുന്നു.
ആദ്യം മിയാവൂ രൂപതയുടെ നേതൃത്വത്തിലുള്ള ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ ആരോഗ്യസ്ഥിതിവഷളായതിനെ തുടര്‍ന്ന് ഡിബ്രൂഗായിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രൊവിന്‍ഷ്യാളിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

1964 ഒക്ടോബര്‍ 14 ന് ജനിച്ച ഫാ. ജോസഫ് 1985 മെയ് 24 ന് സലേ ഷ്യന്‍ സഭയില്‍ ചേര്‍ന്നു. 1995 ജനുവരി 11 ന് വൈദികനായി.