എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയുടെ ശതോത്തര രജത ജൂബിലിക്ക് ഇന്നലെ തുടക്കം കുറിച്ചു. സെന്റ് മേരിസ് ബസലിക്കയില്‍ മാര്‍ ആന്റണി കരിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കൃതജ്ഞതാബലിയോടെയാണ് ശതോത്തര രജതജൂബിലിയാഘോഷങ്ങള്ക്ക് തുടക്കമായത്.
ദിവ്യബലിക്ക് മുമ്പ് അള്‍ത്താരയിലെ അഭിവന്ദ്യപിതാക്കന്മാരുടെ കബറിടത്തില്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ച് ആര്‍ച്ച് ബിഷപ് പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് ജൂബിലിദീപം തെളിച്ചു. ദിവ്യബലിക്ക് ശേഷം സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നിന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീഡിയോ സന്ദേശം നസ്കി.
ബസിലിക്ക വികാരി ഫാ. ഡേവിസ് മാടവന, ഫാ.ഡാര്വിന് ഇടശ്ശേരി, ഫാ. ഡേവിസ് പടന്നക്കല്‍, ഫാ.ജേക്കബ് കോറോത്ത്, ഫാ.ജോസഫ് പള്ളാട്ടില്‍, ഫാ. നെല്‍ബിന്‍ മുളവരിക്കല്‍ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരുന്നു.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഇല്ലാതെയായിരുന്നു ജൂബിലിയാചരണങ്ങള്