കോവിഡ്; മിഷനറിസ് ഓഫ് ചാരിറ്റിയിലെ മലയാളി കന്യാസ്ത്രീ മരണമടഞ്ഞു

റാഞ്ചി: മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ നിക്കോള്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു. 61 വയസായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ദരിദ്രര്‍ക്കുള്ള ഭക്ഷണവിതരണത്തില്‍ മുമ്പന്തിയിലുണ്ടായിരുന്നു. തലവേദനയും ഉറക്കക്കുറവും മൂലം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

നെയ്യാറ്റിന്‍കര സെന്റ് ആന്റണീസ് ഇടവകാംഗമായിരുന്നു. സിസ്റ്ററുടെ സംസ്‌കാരം കോവിഡ് ചട്ടങ്ങള്‍ പാലിച്ച് കോണ്‍വെന്റ് സെമിത്തേരിയില്‍ നടത്തി. കോണ്‍വെന്റ് അംഗങ്ങള്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്.

കൊല്‍ക്കൊത്തയിലെ നിര്‍മ്മല്‍ ഹൃദയ യിലെ മുന്‍ സുപ്പീരിയറായിരുന്നു സിസ്റ്റര്‍ നിക്കോള്‍. റാഞ്ചിയിലെത്തിയത് ഫെബ്രുവരിയിലായിരുന്നു.