രണ്ടാം വട്ടവും പോളണ്ടിന്റെ പ്രസിഡന്റായി ആന്‍ഡ്രെജെ ഡുഡാ തിരഞ്ഞെടുക്കപ്പെട്ടത് ജൂലൈ 13 നായിരുന്നു. കത്തോലിക്കാവിശ്വാസിയായ അദ്ദേഹം തന്റെ പ്രസിഡന്റ് വിജയത്തിന് നന്ദി പറയാനായി മരിയദേവാലയത്തില്‍ എത്തിയത് വാര്‍ത്തയായിരുന്നു. ദേവാലയത്തില്‍ നടന്ന സായാഹ്ന പ്രാര്‍ത്ഥനയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ഈ അവസരത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട പഴയൊരു വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. 2015 ലെ തന്റെ ആദ്യ ഇലക്ഷന്‍ വിജയത്തിന് ശേഷമുള്ള വിശുദധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ താഴെ വീണുപോയ തിരുവോസ്തി ഓടിച്ചെന്നെടുക്കുന്ന പ്രസിഡന്റിന്റെ വീഡിയോ ആണ് അത്.
ദൈവവിശ്വാസിയായ ഒരു ഭരണാധികാരിയുണ്ടാകുന്നത് രാജ്യത്തിന് മാത്രമല്ല ലോകത്തിന് മുഴുവനും തന്നെ ശുഭപ്രതീക്ഷയാണ് നല്കുന്നത്.